കുടിവെള്ളം ചോര്‍ത്തുന്ന കോളക്കമ്പനികളെ ജനകീയ ശക്തികൊണ്ട്‌ നേരിടണം -ചാരുനിവേദിത

 

 

കുടിവെള്ളം ചോര്‍ത്തുന്ന കോളക്കമ്പനികളെ ജനകീയ ശക്തികൊണ്ട്‌ നേരിടണം -ചാരുനിവേദിത

പാലക്കാട്‌: കുടിവെള്ളമടക്കമുള്ള വിഭവങ്ങള്‍ കൊള്ളയടിക്കുന്ന കുത്തകകളെ ജനകീയശക്തി ഉപയോഗിച്ച്‌ കെട്ടുകെട്ടിക്കണമെന്ന്‌ പ്രശസ്‌ത തമിഴ്‌ സാഹിത്യകാരന്‍ ചാരുനിവേദിത അഭിപ്രായപ്പെട്ടു. ജനകീയ സമരങ്ങളോട്‌ മുഖംതിരിഞ്ഞു നിന്ന പ്രസ്ഥാനങ്ങളും നേതാക്കളും ഒറ്റപ്പെട്ടുപോയ ചരിത്രമാണ്‌ ഉള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്ലാച്ചിമട കൊക്കകോള കമ്പനിക്ക്‌ മുന്നില്‍നിന്ന്‌ കഞ്ചിക്കോട്‌ പെപ്‌സി കമ്പനിയിലേക്ക്‌ നടത്തിയ പദയാത്രയുടെ സമാപനംകുറിച്ച്‌ കഞ്ചിക്കോട്‌ സത്രപ്പടി ജങ്‌ഷനില്‍നിന്നാരംഭിച്ച ജനകീയമാര്‍ച്ച്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു ചാരുനിവേദിത.

പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി വി.സി. കബീര്‍, മുതലാംതോട്‌ മണി, കെ.വി. ബിജു, വിജയരാഘവന്‍ ചേലിയ, പുതുശ്ശേരി ശ്രീനിവാസന്‍, അറുമുഖന്‍ പത്തിച്ചിറ, വി. ശിവദാസന്‍ രാമശ്ശേരി, എന്‍. ഗോവിന്ദന്‍, എം. സുലൈമാന്‍, ജനാര്‍ദ്ദനന്‍ നമ്പൂതിരി, മേജര്‍ രവീന്ദ്രന്‍, അബ്ദുള്‍ അസീസ്‌, സെറീന, അഡ്വ. ജോഷി ജേക്കബ്‌, കെ. ജനാര്‍ദ്ദനന്‍ നായര്‍, കെ.എം. ബീവി, മുഹമ്മദ്‌ റാഫി തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ ജാഥാ ക്യാപ്‌റ്റന്‍ രാമസ്വാമി മൂപ്പനെ ഹാരമണിയിച്ചു.

 

Courtesy : Mathruboomi